സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്

നേരത്തെ കേരളത്തിലും ബംഗാളിലും ഒരേ ദിവസങ്ങളിലാണ് സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതു കാരണമാണ് മാറ്റം
cpm state conference 2025 updates
എം.വി. ഗോവിന്ദൻ
Updated on

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വർഷം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടത്താൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നേരത്തെ ഫെബ്രുവരിയിൽ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

കേരളത്തിൽ നിശ്ചയിച്ചിരുന്ന തീയതിയിൽ തന്നെയാണ് ബംഗാളിലും സംസ്ഥാന സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. അവിടെ ഹാൾ ഉൾപ്പെടെയുള്ളവ ബുക്ക് ചെയ്തതിനാൽ തീയതി മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതോടെയാണ് കേരളത്തിലെ സമ്മേളന തീയതി മാറ്റിയത്.

Trending

No stories found.

Latest News

No stories found.