വിശദീകരണം നൽകി ഇപി, പാർട്ടി നിലപാട് ഗോവിന്ദൻ പ്രഖ്യാപിക്കും: 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സെക്രട്ടേറിയേറ്റ് യോഗം

വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗത്തിൽ ചർച്ചയായി
ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ
ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ
Updated on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വരെ നേടാൻ സാധിക്കുമെന്നു വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ഭരണ വിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടക്കാനായെന്നാണ് വിലയിരുത്തൽ. വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗത്തിൽ ചർച്ചയായി. ബിജെപി വോട്ട് കോൺഗ്രസ് വാങ്ങിയെന്നാണ് യോഗത്തിലുയർന്ന ആശങ്ക.

ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയും യോഗത്തിൽ ചർച്ചയായി. തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയത്തിൽ ഇപി തന്‍റെ നിലപാട് യോഗത്തിൽ വിശദീകരിച്ചു.

ഘടകകക്ഷികൾ ഉൾപ്പെടെ കടുത്ത വിമർശനം ഉയർത്തിയ വിവാദത്തിൽ സിപിഎമ്മിന്റെ നിലപാട് തിങ്കളാഴ്ച വൈകിട്ട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിക്കും.

Trending

No stories found.

Latest News

No stories found.