അന്‍വറിന്‍റെ പരാതി ഗൗരവമുള്ളത്; പി. ശശിക്കെതിരായ ആരോപണം അന്വേഷിക്കുമെന്ന് സിപിഎം

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്‍വറിന്‍റെ പരാതി ചര്‍ച്ച ചെയ്യും.
cpm to investigate Allegations by pv anwar
പി. ശശി | പി.വി.അന്‍വർ
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ പി.വി. അന്‍വറിന്‍റെ പരാതി അന്വേഷിക്കാന്‍ സിപിഎം. അന്‍വര്‍ നല്‍കിയ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം നേതൃത്വം സൂചിപ്പിച്ചു. അന്‍വറിന്‍റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചര്‍ച്ച ചെയ്യും.

എഡിജിപി എം ആര്‍ അജിത് കുമാര്‍, പാര്‍ട്ടി സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശിക്കുമെതിരെ പി വി അന്‍വര്‍ നല്‍കിയ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പി.ശശിയാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ ഇവരില്‍നിന്ന് ഉണ്ടാകുന്നു. ഇത് തിരുത്തപ്പെടണമെന്നും ആവശ്യപ്പെട്ടാണ് അന്‍വര്‍ എം.വി.ഗോവിന്ദന് പരാതി നല്‍കിയത്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പി വി അന്‍വര്‍ നല്‍കിയത്. പാര്‍ട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു. എം.വി. ഗോവിന്ദന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം താന്‍ മറുപടി നല്‍കി. പരാതികളിൽ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളിൽ നീതിപൂ‍ർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. അതിന് ഉത്തരവാദി മുഖ്യമന്ത്രി അല്ലെന്നും കീഴടങ്ങിയിട്ടില്ലെന്നും പോരാട്ടം തുടങ്ങിയിട്ടേയുള്ളു എന്നും പി.വി. അന്‍വർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.