'അവളുറങ്ങി'; നീറ്റലൊടുങ്ങാതെ നാട്, തടിച്ചു കൂടിയത് വൻ ജനാവലി| Video

ആലുവ കീഴ്മാട് ശ്മശാനത്തിൽ തടിച്ചു കൂടിയ വൻ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു കുഞ്ഞിനെ സംസ്കരിച്ചത്.
കുട്ടിയുടെ പിതാവ് സംസ്കാരച്ചടങ്ങുകൾക്കിടെ
കുട്ടിയുടെ പിതാവ് സംസ്കാരച്ചടങ്ങുകൾക്കിടെ
Updated on

ആലുവ: കേരളത്തിന്‍റ നോവായി മാറിയ അഞ്ചു വയസ്സുകാരി നിത്യതയിൽ ലയിച്ചു. ആലുവയിൽ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ സംസ്കാരം നടത്തി. ആലുവ കീഴ്മാട് ശ്മശാനത്തിൽ തടിച്ചു കൂടിയ വൻ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു കുഞ്ഞിനെ സംസ്കരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കുട്ടിയുടെ മൃതദേഹം പൊതു ദർശനത്തിനു വച്ച തായിക്കാട്ടുകര എൽ പി സ്കൂളിലും ശ്മശാനത്തിലുമായി നിരവധി പേരാണ് കുഞ്ഞിനെ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയത്. കുട്ടിയുടെ സഹപാഠികളും അധ്യാപകരും കണ്ണീരോടെ പൊതുദർശനത്തിൽ പങ്കെടുത്തു. കുട്ടിയുടെ ദാരുണാന്ത്യം കേരളത്തെ ഒന്നാകെ കണ്ണീരണിയിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.