സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ക്രിമിനൽ കേസ് തടസമല്ല

ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയായിരുന്നു
സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ക്രിമിനൽ കേസ് തടസമല്ല | Criminal case not a factor in enrolling to government service
സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ക്രിമിനൽ കേസ് തടസമല്ല
Updated on

ന്യൂഡൽഹി: ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നത് വിലക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച കേരള ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് പരമോന്നത കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയായിരുന്നു.

കേസിന്‍റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി വിധിയെന്നും വിധിയിൽ ഇടപെടാനില്ലെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുന്‍ഭാര്യ നൽകിയ ക്രിമിനൽ കേസിൽ കുറ്റവിമുക്തനാക്കിയ യുവാവ് ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

Trending

No stories found.

Latest News

No stories found.