മാസ് ബിജിഎംമുമായി ടിപി വധക്കേസ് പ്രതി ജയിലിലേക്ക്: റീൽസിന് വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

നിരവധി പേരാണ് ഈ പോസ്റ്റിന് വിമർശനങ്ങളുമായി എത്തിയത്.
criticism against tp chandrasekharan case victim shaifi reel
മാസ് ബിജിഎംമുമായി ടിപി വധക്കേസ് പ്രതി ജയിലിലേക്ക്: റീൽസിന് വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ file
Updated on

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫിയുടെ പരോൾ കഴിഞ്ഞ് ജോയിലിലേക്ക് പോകുന്നതിനിടെ പകർത്തിയ മാസ് വീഡിയേക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ. "എംബിഎ പാസായിട്ട് ദുബായിൽ ജോലിക്ക് പോവുകയല്ല, ടിപി യേ കൊന്ന കേസിൽ പരോൾ കഴിഞ്ഞു ജയിലിൽ പോകുന്ന സഖവാണ്' എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽ ‌മീഡിയയിൽ പോസ്റ്റ് ചെയ്ത കമന്‍റ്. നിരവധി പേരാണ് ഈ പോസ്റ്റിന് വിമർശനങ്ങളുമായി എത്തിയത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് മുതൽ, കുഞ്ഞിന് ഉമ്മ നൽകി കാറിൽ കയറി പോകുന്നതും, സുഹൃത്തുക്കള്‍ ജയിലിൽ കൊണ്ടു ചെന്നാക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് റീൽ ചെയ്തിരിക്കുന്നത്.

"അവനു ഉമ്മ കൊടുത്തു യാത്ര അയച്ച പോലുളള ഒരു മകനും ഭാര്യയും ടിപിക്കും ഉണ്ടായിരുന്നു'. "പാർട്ടി ഓഫീസിൽ കയറി പോകുന്ന പോലെ ( പാർട്ടി ഓഫീസ് തന്നേയാണല്ലോ ലെ)' "നല്ല മനസുളള മനുഷ്യരാണ്.. ഇങ്ങനെ തന്നെ യാത്ര അയക്കണം.. ഒരാളെ കൊല്ലുന്നെ ഒക്കെ ഇത്ര വല്യ കുറ്റമാണോ രാഹുലേട്ടാ.. പാവം വിജ്യേട്ടന്‍റെ അണികൾ അല്ലോ.. ന്നു' എന്നിങ്ങനെയുളള കമന്‍റുകളാണ് വന്നിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.