cyber attack on arjun s family members youth commission case registered
അർജുന്‍റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ യുവജന കമ്മീഷൻ കേസെടുത്തു

അർജുന്‍റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; യുവജന കമ്മിഷൻ കേസെടുത്തു

അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ മേധാവികൾക്ക് യുവജന കമ്മിഷൻ നിർദേശം നൽകി
Published on

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്‍റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് യുവജന കമ്മിഷൻ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ മേധാവികൾക്ക് യുവജന കമ്മിഷൻ നിർദേശം നൽകി. ആക്രമണം നടത്തിയ ഫെയ്സ് ബുക്ക്, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാനും കമ്മിഷൻ നിർദേശം നൽകി.

രഞ്ജിത്ത് ഇസ്രായേലിനെതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ അറിയിച്ചു.അര്‍ജ്ജുന്റെ കുടുംബം നടത്തിയ വാര്‍ത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം.