സമൂഹ മാധ്യമങ്ങൾ കർശന നിരീക്ഷണത്തിൽ; സൈബർ കുറ്റകൃത്യങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 42 കേസുകള്‍

എല്ലാ സമൂഹമാധ്യമങ്ങളും 24 മണിക്കൂറും പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും
സമൂഹ മാധ്യമങ്ങൾ കർശന നിരീക്ഷണത്തിൽ; സൈബർ കുറ്റകൃത്യങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 42 കേസുകള്‍
file image
Updated on

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സൈബർ കുറ്റകൃത്യങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളിലാണ് കേസുകൾ.

എല്ലാ സമൂഹമാധ്യമങ്ങളും 24 മണിക്കൂറും പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Trending

No stories found.

Latest News

No stories found.