അറബിക്കടലിൽ ന്യൂനമർദം; കേരളത്തിൽ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

നാല് ജില്ലകളിൽ യെലോ അലർട്ട്
Representative Image
Representative ImageAI
Updated on

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് - കിഴക്കൻ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് - കിഴക്കൻ കാറ്റ് ശക്തമായി വീശുന്നതിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 3 ദിവസം മിതമായതും വ്യാപകവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

അതേസമയം ഇന്ന് 4 ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിർദേശം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

Trending

No stories found.

Latest News

No stories found.