കൊച്ചി: കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിയുമായ അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങിയതായി ദല്ലാൾ നന്ദകുമാർ ആരോപിച്ചു. അനിൽ ആന്‍റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും അദ്ദേഹത്തിന്‍റെ ആരോപണത്തിൽ പറയുന്നു. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്‍റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്‍റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചത്. താൻ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാൽ ഏറെ പണിപ്പെട്ടാണു തിരികെ വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു.
ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് അനിൽ ആന്റണി തന്റെ കയ്യിൽ നിന്ന് പണ വാങ്ങിയത്. ആരോപണം നിഷേധിച്ചാൽ പരസ്യ സംവാദത്തിന് തായാറാണെന്നും നന്ദകുമാർ വാർത്താ സമ്മേശനത്തിൽ പറഞ്ഞു.
അതേസമയം, ആരോപണങ്ങൾ തെളിയിക്കാൻ നന്ദകുമാറിനെ അനിൽ ആന്‍റണി വെല്ലുവിളിച്ചു. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയും ചില കോൺഗ്രസ് നേതാക്കളും ചേർന്നുണ്ടാക്കിയ കെട്ടുകഥയാണ് ആരോപണമെന്നും അനിൽ ആന്‍റണി പറഞ്ഞു.ദല്ലാള്‍ നന്ദകുമാറിനെ ഒന്ന് രണ്ട് തവ കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങള്‍ പറഞ്ഞിരുന്നു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയക്കുകയായിരുന്നു.ബ്ലാക്ക് മെയിലിങ്ങിന്‍റെ ആളാണ് നന്ദകുമാർ . നിയമനടപടികൾക്ക് പോകാൻ തെരഞ്ഞെടുപ്പ് കാലത്ത് സമയമില്ലെന്നും ഉമാ തോമസിനും പി.ജെ കുര്യനും അറിയാമെങ്കിൽ അവരോട് ചോദിക്കുവെന്നും അനിൽ ആന്‍റണി പറഞ്ഞു.