davinchi suresh recreates wayanad disaster
വയനാട് ദുരന്തഭൂമി പുനർനിർമ്മിച്ച് ഡാവിഞ്ചി സുരേഷ്

വയനാട് ദുരന്തഭൂമി പുനർനിർമ്മിച്ച് ഡാവിഞ്ചി സുരേഷ്

സ്ക്വയര്‍ പൈപ്പ്, പ്ലൈവുഡ്‌, ഫോറെക്സ് ഷീറ്റ്, പോളിഫോം, യുഫോം, ഫൈബര്‍, അലങ്കാര ചെടികള്‍, ചെറിയ കല്ലുകള്‍, കളിക്കോപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്
Published on

റഫീഖ് മരക്കാർ

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ വ്യാപ്തി ആകാശ ദൃശ്യങ്ങളിലൂടെ മാത്രമേ മുഴുവനായി കാണാന്‍ കഴിയൂ. പതിനാറടി നീളത്തില്‍ നാലടി വീതിയില്‍ കൊടുങ്ങല്ലൂർ സ്വദേശിയും പ്രശസ്ഥ ശിൽപ്പിയുമായ ഡാവിഞ്ചി സുരേഷ് നിര്‍മ്മിച്ച മിനിയേച്ചര്‍ "ഉരുള്‍പൊട്ടല്‍ രേഖാ ശില്‍പം" ഒരു സാധാരണക്കാരന് പോലും ഒറ്റ നോട്ടത്തില്‍ കണ്ടു മനസിലാക്കാന്‍ കഴിയും രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ദുരന്തങ്ങളെല്ലാം ഓരോ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. വെള്ളരിപ്പാറയിൽ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടകൈ പ്രദേശവും കടന്നു വെള്ളാർമല സ്‌കൂളും പിന്നിട്ടു ചൂരൽമല വരെ നീണ്ടു കിടക്കുന്ന ഏഴ് കിലോമീറ്റർ നീണ്ടു കിടക്കുന്ന പ്രദേശത്തിന്‍റെ പ്രധാന ഭാഗം മാത്രമാണ് മിനിയേച്ചറിൽ ഉള്ളത്.

മാര്‍ഗമേതായാലും ദുരിതാശ്വാസനിധിയിലേക്ക് വേണ്ടിയുള്ള ധനസമാഹരണം ആണ് ലക്‌ഷ്യം. സുമനുസ്സുകള്‍ ഇത് ഏറ്റെടുക്കും എന്നാണു സുരേഷ് പ്രതീക്ഷിക്കുന്നത്. അഞ്ചു ദിവസങ്ങളിലായി പണിയെടുത്താണ് മിനിയേച്ചര്‍ നിര്‍മ്മാണം പൂർത്തിയാക്കിയത്.

സ്ക്വയര്‍ പൈപ്പ്, പ്ലൈവുഡ്‌, ഫോറെക്സ് ഷീറ്റ്, പോളിഫോം, യുഫോം, ഫൈബര്‍, അലങ്കാര ചെടികള്‍, ചെറിയ കല്ലുകള്‍, കളിക്കോപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ചിത്രീകരിക്കാൻ സുരേഷിനോപ്പം ക്യാമറമാൻ സിംബാദും ഉണ്ടായിരുന്നു. വ്യത്യസ്ഥ ശിൽപ്പങ്ങൾ ഒരുക്കി ഇതിന് മുമ്പും ഡാവിഞ്ചി സുരേഷ് ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.