സംസ്ഥാനത്ത് പകൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനെ പരിശോധിക്കും: മന്ത്രി കെ. കൃ‌ഷ്‍‌ണൻകുട്ടി

വൻകിട ചെറുകിട വൈദ്യുത പദ്ധതികൾ മുഖേന 1582 മെഗാവാട്ട് അധിക ഉത്പാദനശേഷി കൂടി ലക്ഷ്യമിടുന്നു.
Day time electricity tariff reduction will be examined in the state: Minister K. Krishnankutty
minister k. krishnakutti
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പക‌ൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി വൈദ്യുതി മന്ത്രി കെ. കൃ‌ഷ്‍‌ണൻകുട്ടി നിയമസഭയെ അറിയിച്ചു. 2030 ഓടെ പതിനായിരം മെഗാവാട്ടിന്‍റെ സ്‌ഥാപിതശേഷിയാണ് ലക്ഷ്യമിടുന്നത്. 227.36 മെഗാവാട്ടിന്‍റെ വിവിധ ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കിവരുന്നു.

വൻകിട ചെറുകിട വൈദ്യുത പദ്ധതികൾ മുഖേന 1582 മെഗാവാട്ട് അധിക ഉത്പാദനശേഷി കൂടി ലക്ഷ്യമിടുന്നു. വൈദ്യുതമേഖലയിൽ സ്വയംപര്യാപ്തതയ്ക്കായി പുനരുപയോഗ ഊ‌ർജ ഉത്പാദനം വ‌ർ‍ധിപ്പിക്ക‌ണം. ഇതിനായി പുരപ്പുറ സൗരനിലയങ്ങൾ, സോളാർ പാർക്ക് ഫ്ലോട്ടിംഗ് സോളാർ, കാറ്റാടി നിലയങ്ങൾ എന്നിവ ഉപയോഗിക്കുന്നതായി മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.