ന്യൂസ് ക്ലിക്ക് കേസ്: മലയാളി മാധ്യമപ്രവർത്തകയുടെ വീട്ടിലും ഡൽഹി പൊലീസിന്‍റെ റെയ്ഡ്

അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേരളത്തിലെത്തിയതെന്നാണ് വിവരം.
ന്യൂസ് ക്ലിക്ക് കേസ്: മലയാളി മാധ്യമപ്രവർത്തകയുടെ വീട്ടിലും ഡൽഹി പൊലീസിന്‍റെ റെയ്ഡ്
Updated on

തിരുവനന്തപുരം: ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പൊലീസിന്‍റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്‍റെ പത്തനംതിട്ടയിലെ വീട്ടിലാണ് പരിശോധന നടന്നത്.

സ്യൂസ് ക്ലിക്ക് മുന്‍ ജീവനക്കാരിയായിരുന്നു പത്തനംതിട്ട കൊടുമൺ സ്വദേശിയായ അനുഷ. പത്തനംതിട്ട എസ്പിയെ അറിയിച്ച ശേഷമാണ് ഡൽഹി പൊലീസ് റെയ്ഡിനായി കേരളത്തിലെത്തിയത്. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്ന പരശോധനയിൽ അനുഷയുടെ ഒരു മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേരളത്തിലെത്തിയതെന്നാണ് വിവരം.

സംസ്ഥാന പൊലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച്, ന്യൂസ് ക്ലിക്കിൽ മുൻ വീഡിയോ​ഗ്രാഫറാണ് അനുഷ പോൾ. അനുഷ പോളും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്. അനുഷയുടെ മാതാവിന്‍റെ കുടുംബവീടാണ് പത്തനംതിട്ട കൊടുമണിലുള്ളത്. അടുത്ത കാലത്താണ് ഇവർ പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയത്. നടപടികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡൽഹി പൊലീസ് സംസ്ഥാന പൊലീസിനോട് പങ്കുവെച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.