കുട്ടികൾ സേവനമനോഭാവത്തിൽ സമൂഹത്തിന് മാതൃക യാവണം: ഡെപ്യൂട്ടി സ്പീക്കർ

അടൂർ ഗവൺമെന്‍റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ 16മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കുട്ടികൾ സേവനമനോഭാവത്തിൽ സമൂഹത്തിന് മാതൃക യാവണം: ഡെപ്യൂട്ടി സ്പീക്കർ
Updated on

അടൂർ : കുട്ടികൾ സേവനമനോഭാവം ഉള്ളവരായി വളർന്ന് സമൂഹത്തിലെ മുതിർന്നവർക്ക് കൂടി മാർഗ ദർശകരാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്വയം തെളിഞ്ഞ് കത്തുന്നതോടൊപ്പം മറ്റുള്ളവർക്കും പ്രകാശം ചൊരിയാൻ കുട്ടികൾക്ക് സാധിക്കണമെന്നും ചിറ്റയം പറഞ്ഞു. അടൂർ ഗവൺമെന്‍റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ 16മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

പി റ്റി എ പ്രസിഡന്‍റ് കെ ബി രാജശേഖരക്കുറുപ്പ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ സജി വറുഗീസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വക്കേറ്റ് ഓമല്ലൂർ ശങ്കരൻ വിരമിക്കുന്ന അധ്യാപകർക്കുള്ള ആദരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ തുളസീധരപിള്ള, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ,പി ബി ബാബു, യമുന, അശോക് എ എസ്, മൻസൂർ എ, കെ ഹരിപ്രസാദ്, സുനിൽ മൂലയിൽ, സുരേഷ് കുമാർ ജി, പി ആർ ഗിരീഷ്, പി ഉഷ, ജി രവീന്ദ്രകുറുപ്പ്, കെ ഉദയൻപിള്ള, കണിമോൾ, ആർ ദിലികുമാർ , രതീഷ് കുമാർ എം, ഷീജ കുമാരി ആർ, അഭയ് കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.