വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്താൻ സ്പെഷ്യൽ ബ്രാഞ്ച്

പ്രധാനപ്പെട്ട ചന്തകളിലെല്ലാം കലക്‌ടർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തണെമന്നും മുഖ്യമന്ത്രി നിർദേശിച്ചു
വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്താൻ സ്പെഷ്യൽ ബ്രാഞ്ച്
Updated on

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്താൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ഡിജിപിയുടെ നിർദേശം. ജില്ലാതലത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം.

അമിത വില ഈടാക്കുന്നത് തടയുന്നതിനായി കൃത്യവും സമയബന്ധിതവുമായ നിയമനടപടി സ്വീകരിക്കണമെന്നും ഡിജിപി. വിലക്കയറ്റവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിളിച്ചു ചേർന്ന യോഗത്തിനു പിന്നാലെയാണ് നടപടി.

പലയിടങ്ങളിലും പല വിലയിൽ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്നെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചു ചേർത്തത്. ഇത്തരത്തിൽ വില അമിതമായി ഈടാക്കുന്ന കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. എല്ലാം വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിച്ചിരിക്കണമെന്നും, ജില്ലയിലെ പ്രധാനപ്പെട്ട ചന്തകളിലെല്ലാം കലക്‌ടർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തണെമന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.