വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ്

ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടി രൂപയും നൽകി.
dhanush
വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ്
Updated on

വയനാട്: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ് നടൻ ധനുഷ്. നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

തെന്നിന്ത്യയിൽ നിന്ന് അടക്കം നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങിനായി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. തെന്നിന്ത്യൻ താരം അല്ലു അർജുൻ കഴിഞ്ഞ ദിവസം 25 ലക്ഷം രൂപ നൽകിയിരുന്നു. ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടി രൂപയും നൽകി.

Trending

No stories found.

Latest News

No stories found.