'വിജിൻ എംഎൽഎയെ മനസിലായില്ല, അസോസിയേഷൻ ഭാരവാഹിയെന്ന് കരുതി': എസ്ഐ ഷമീലിന്‍റെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ ടൗൺ എസ്ഐക്കെതിരെ എം. വിജിൻ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി അസിസ്റ്റന്‍റ് കമ്മീഷണർ ഇന്ന് റിപ്പോർട്ട്‌ നൽകുക
'വിജിൻ എംഎൽഎയെ മനസിലായില്ല, അസോസിയേഷൻ ഭാരവാഹിയെന്ന് കരുതി': എസ്ഐ ഷമീലിന്‍റെ മൊഴി രേഖപ്പെടുത്തി
Updated on

കണ്ണൂർ: കണ്ണൂർ സിവിൽ സ്റ്റേഷനിലേക്ക് സമരം ചെയ്ത എം.വിജിൻ എംഎൽഎയെ മനസിലായില്ലെന്ന് എസ്ഐ ഷമീലിന്‍റെ മൊഴി. നഴ്സിങ് അസോസിയേഷൻ ഭാരവാഹിയാണെന്നാണ് കരുതിയതെന്നും എസ്ഐയുടെ മൊഴിയിൽ പറയുന്നു. മൈക്ക് പിടിച്ചുവാങ്ങിയത് കളക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നും എസ്ഐ വ്യക്തമാക്കി.

കണ്ണൂർ ടൗൺ എസ്ഐക്കെതിരെ എം. വിജിൻ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി അസിസ്റ്റന്‍റ് കമ്മീഷണർ ഇന്ന് റിപ്പോർട്ട്‌ നൽകുക. എംഎൽഎയുടെ പരാതി ശരിവെക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. എസ്ഐ എംഎല്‍എയെ അപമാനിയ്ക്കാൻ ശ്രമിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചു പെരുമാറിയെന്നും പ്രസംഗിക്കുമ്പോൾ മൈക്ക് തട്ടിപറിച്ചെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. സ് ഐ, കെജിഎന്‍എ ഭാരവാഹികൾ തുടങ്ങിയവരുടെ മൊഴി ഇന്നലെ എസിപി രേഖപ്പെടുത്തിയിരുന്നു. എസ്ഐ പി. പി. ഷമീലിന് എതിരേ വകുപ്പുതല നടപടിക്കാണ് സാധ്യതയെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.