പരിമിതികളെ തകർത്ത് റിദ; സർക്കാർ കലാ ഗ്രൂപ്പിലെ അംഗമായി പെരുമ്പാവൂരിന്‍റെ ഗായിക

കാഴ്ചാ- ചലന പരിമിതിക്കൊപ്പം സെറിബ്രൽ പാൽസി അവസ്ഥയെയും മറികടന്നാണ് റിദ മോൾ അനുയാത്ര കലാ ഗ്രൂപ്പിൽ അംഗമായി മാറിയിരിക്കുന്നത്.
differently abled rida mol selected to kerala state anuyathra art group
പരിമിതികളെ തകർത്ത് റിദ; സർക്കാർ കലാ ഗ്രൂപ്പിലെ അംഗമായി പെരുമ്പാവൂരിന്‍റെ ഗായിക
Updated on

പെരുമ്പാവൂർ: പരിമിതികളെയെല്ലാം അതിജീവിച്ച് സംസ്ഥാന സർക്കാരിന്‍റെ അനു യാത്ര റിഥം കലാ ഗ്രൂപ്പിലെ അംഗമായി പെരുമ്പാവൂരിന്‍റെ സ്വന്തം കെ.എൻ. റിദമോൾ. കാഴ്ചാ- ചലന പരിമിതിക്കൊപ്പം സെറിബ്രൽ പാൽസി അവസ്ഥയെയും മറികടന്നാണ് റിദ മോൾ അനുയാത്ര കലാ ഗ്രൂപ്പിൽ അംഗമായി മാറിയിരിക്കുന്നത്. പരിമിതികളെ കരുത്താക്കി സംഗീതത്തെ ഉപാസിച്ച് മുന്നേറുന്ന റിദമോള്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കൽ കെ.എം. നാസറിന്‍റെയും ലൈല ബീവിയുടെയും ഇളയ മകളാണ്.

രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാന സർക്കാരിൻറെ കീഴിൽ സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന ഔദ്യോഗിക കലe ഗ്രൂപ്പ് പദ്ധതിയിലെ സംഗീത വിഭാഗത്തിലേക്കാണ് കാലടി സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ സംഗീത വിദ്യാർത്ഥിനിയായ റിദ മോൾ തെരഞ്ഞെടുക്കപ്പെട്ടത്.

കെ.എസ്. ചിത്ര, യേശുദാസ്, ശ്രീകുമാരൻ തമ്പി, അർജുനൻ മാഷ്, പെരുമ്പാവൂർ ജി, രവീന്ദ്രനാഥ്, ആർ. കെ. ദാമോദരൻ, ബിജി പാൽ, അൽഫോൺസ് തുടങ്ങി പ്രഗൽഭരായ ഒട്ടേറെ സംഗീതജ്ഞന്മാരുടെയും കേരളത്തിന്‍റെ പ്രഥമ ആഭ്യന്തര നിയമ വകുപ്പ് മന്ത്രി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പ്രൊഫസർ എം. കെ. സാനു മാഷ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖരുടെ അനുമോദനങ്ങളും നിരവധി പുരസ്കാരങ്ങളും ഇതിനകം റിദമോൾ കരസ്ഥമാക്കിയിട്ടുണ്ട്.

പാട്ടിൻ തേൻകണം ഉൾപ്പെടെയുള്ള സംഗീത കൂട്ടായ്മയിൽ അംഗത്വമുള്ള റിദ മോൾ കലാസാംസ്കാരിക സംഗീത മേഖലയിൽ അനുകരണീയമായ വ്യക്തിത്വമാണ്. നിരവധി കലാ പ്രമുഖരുടെയും സാമൂഹ്യനീതി സാമൂഹ്യ സുരക്ഷാ മിഷൻ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ റിഥം ആർട്ട് ഗ്രൂപ്പ് ലോഞ്ചിങ്ങിൽ ദീപം തെളിയിക്കുവാൻ വേദിയിൽ റിദമോളും സന്നിഹിതയായിരുന്നു.

മൾട്ടിപ്പിൾ ഡിസെബിലിറ്റി അതിജീവിച്ച് സംഗീത ലോകത്ത് മുന്നേറുവാൻ സംസ്ഥാന സർക്കാരിന്റെ റിഥം ആർട്സ് ഗ്രൂപ്പിൽ തെരഞ്ഞെടുക്കപ്പെട്ട റിദ മോൾക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു റിഥം കലാശിൽപവും ഔദ്യോഗിക സർട്ടിഫിക്കറ്റും പ്രത്യേക ഉപഹാരവും സമ്മാനിച്ചുകൊണ്ട് അനുമോദിച്ചു.

Trending

No stories found.

Latest News

No stories found.