'നല്ല ആൺകുട്ടികൾക്കും മറ്റൊരു മുഖം കൂടിയുണ്ട്, ആദ്യ ചിത്രത്തോടെ സിനിമയിൽ നിന്ന് വിലക്കി': സൗമ്യ സദാനന്ദൻ

എന്‍റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്നുമുണ്ടായ ദുരനുഭവം പങ്കുവച്ചത്
director soumya sadanandan director about sexual abuse and ban in malayalam films
സൗമ്യ സദാനന്ദൻ
Updated on

കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് എതിർത്തതിൽ തന്നെ സിനമയിൽ നിന്നും വിലക്കിയെന്ന് സംവിധായിക സൗമ്യ സദാനന്ദൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ സൗമ്യ തുറന്നു പറഞ്ഞത്.

സിനിമയിലെ നല്ല ആൺകുട്ടികൾക്ക് മറ്റൊരു മുഖം കൂടിയുണ്ട്. തന്‍റെ ആദ്യ സിനിമ പ്രധാന നടനും സഹ സംവിധായകനും അനുവാദമില്ലാതെ എഡിറ്റ് ചെയ്തു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

എന്‍റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്നുമുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രോജക്ടുകളുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു.ഹേമ കമ്മിറ്റിക്ക് മുൻപിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ കുറിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.

Trending

No stories found.

Latest News

No stories found.