വലിയ ശബ്ദം കേട്ട് ആരും പേടിക്കേണ്ട; കവചം മുന്നറിയിപ്പ് സൈറൺ പരീക്ഷണം ചൊവ്വാഴ്ച

സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 92 സൈറണുകളിൽ 88 എണ്ണത്തിലാണ് ചൊവ്വാഴ്ച പ്രവര്‍ത്തന പരീക്ഷണം നടക്കുക.
Disaster management authority to test kavacham siren on tuesday
വലിയ ശബ്ദം കേട്ട് ആരും പേടിക്കേണ്ട; കവചം മുന്നറിയിപ്പ് സൈറൺ പരീക്ഷണം ചൊവ്വാഴ്ച
Updated on

തിരുവനന്തപുരം: കേരളത്തിൽ പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള "കവചം' മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വാഴ്ച നടക്കാനിരിക്കെ വലിയ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരനന്ത നിവാരണ അതോറിറ്റി. സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 92 സൈറണുകളിൽ 88 എണ്ണത്തിലാണ് ചൊവ്വാഴ്ച പ്രവര്‍ത്തന പരീക്ഷണം നടക്കുക. തിരുവനന്തപുരം മുതൽ കാസർഗോഡ് ജില്ലവരെ രാവിലെ 10.30 മുതൽ വൈകിട്ട് 5.45 വരെയുള്ള സമയത്താണ് സൈറനുകൾ പ്രവർത്തിപ്പിക്കുക. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച 10.30 മുതൽ 11 മണിവരെയായിരിക്കും സൈറൻ മുഴങ്ങുക. കൊല്ലം-11.05-11.30, പത്തനംതിട്ട-11.35-12.05, കോട്ടയം-12.55 വരെ, ആലപ്പുഴ-1.05 വരെ, ഇടുക്കി-1.23 വരെ, എറണാകുളം 2.40 വരെ, തൃശൂർ- 3.05 വരെ, പാലക്കാട് വരെ-3.30 വരെ, മലപ്പുറം- 4.10 വരെ, കോഴിക്കോട്-4.25, കണ്ണൂർ-4.55 , കാസർഗോഡ്- 5.20 വരെ, വയനാട്-5.45, ആണ് സൈറൻ പ്രവർത്തിക്കുക.

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ഭാവിയിൽ സൈറനുകൾ ഉപയോഗിക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കും. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചു. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ കഴിയും.

Trending

No stories found.

Latest News

No stories found.