പൂരം കലങ്ങിയതിനു പിന്നിലെ എട്ട് കാരണങ്ങളുമായി തിരുവഞ്ചൂർ, 'എട്ടും പൊട്ട'യെന്ന് ഭരണപക്ഷം; ചർച്ച തുടരുന്നു

രക്ഷകനായി സുരേഷ് ഗോപിയെ കാണിക്കാനുള്ള ശ്രമമാണ് നടത്തിയത്.
discussion on thrissur pooram row
പൂരം കലങ്ങാൻ എട്ടു കാരണങ്ങളുമായി തിരുവഞ്ചൂർ, 'എട്ടും പൊട്ട'യെന്ന് ഭരണപക്ഷം; ചർച്ച തുടരുന്നു
Updated on

തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയ വിഷയത്തിൽ നിയമസഭയിൽ ചർച്ച തുടരുന്നു. പൂരം കലങ്ങാൻ എട്ടു കാരണങ്ങളാണാണുള്ളതെന്ന് പ്രമേയം അവതരിപ്പിച്ച് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. എന്നാൽ എട്ടും പൊട്ടന്യായങ്ങളാണെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. പൂരം പോലുള്ള ഒരു മഹാകാര്യത്തെ സർക്കാർ ലാഘവത്തോടെ കണ്ടു. ഒരു മുൻപരിചയവും ഇല്ലാത്ത കമ്മിഷണർ ആണ് തൃശൂരിലുണ്ടായിരുന്നത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കു വേണ്ടി വഴി വെട്ടിയത് എഡിജിപി എം.ആർ. അജിത് കുമാറാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.

പൂരം കലങ്ങിയപ്പോൾ മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവിനും സ്ഥലത്തെത്താൻ സാധിച്ചില്ല. എന്നാൽ സുരേഷ് ഗോപി തേരിൽ എഴുന്നള്ളിക്കുന്നതു പോലെ അവിടെ എത്തിച്ചു. രക്ഷകനായി സുരേഷ് ഗോപിയെ കാണിക്കാനുള്ള ശ്രമമാണ് നടത്തിയത്. സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്. എൽഡിഎഫ് സ്ഥാനാർഥിക്ക് കൊടുക്കാത്ത പ്രാധാന്യമാണ് സുരേഷ് ഗോപിക്ക് നൽകിയതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

പൂരം കലക്കൽ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അതിൽ പെട്ടു പോകാൻ ഇടയുള്ളവരെ സംരക്ഷിക്കാനാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കടംകപള്ളി സുരേന്ദ്രൻ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.