കോതമംഗലം: 21മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേള കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയർത്തി. മേള ആന്‍റണി ജോൺ എംഎല്‍എ ഉദ്‌ഘാടനം ചെയ്തു. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം, കോതമംഗലം നഗരസഭാ വൈസ് ചെയർപേഴ്സന്‍ സ്ഥിരം സമിതി അധ്യക്ഷരായകെ.എ.നൗഷാദ്, കെ.വി.തോമസ്, രമ്യ വിനോദ്, ജോസ് വര്‍ഗീസ്, ബിന്‍സി തങ്കച്ചന്‍, നഗരസഭാ അംഗങ്ങള്‍, പി. സി. ഗീത, കെ. ബി. സജീവ്, ജോമോന്‍ ജോസ്, എ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു 14 ഉപ ജില്ലകളില്‍ നിന്നായിസബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ തലത്തില്‍ ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ 112 ഇനങ്ങളില്‍ 2500ഓളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുന്നു.
റവന്യൂ ജില്ലാ കായിക മേള -ഊട്ടുപുരയുടെ ഉദ്ഘാടനം നിർവഹിച്ചു
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേള ഇന്ന് മുതൽ 23 വരെ നടക്കുന്നതിന്‍റെ ഭാഗമായുള്ള ഊട്ടുപുരയുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡറക്ടർ ഹണി ജി. അലക്സാണ്ടർ നിർവഹിച്ചു.കോതമംഗലം എം. എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഭക്ഷണശാല പ്രവർത്തിക്കുന്നത്.മൂന്ന് ദിവസത്തെ മേളയിൽ 4500 ഓളം കായിക പ്രതിഭകൾക്കായി ഇവിടെ നോൺ വെജിറ്റേറിയൻ ഭക്ഷണമാണ് ഒരുക്കുന്നത്.
എ.ഇ.ഒ സജീവ് കെ ബി, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.യു സാദത്ത്,കൺവീനർ അജിമോൻ പൗലോസ് ,വിൻസന്‍റ് ജോസഫ്, സിജു ഏലിയാസ് , പബ്ലിസിറ്റി കൺവീനർ ജോമോൻ ജോസ് ,സിജു ഏലിയാസ്, എൽദോ സ്റ്റീഫൻ, സജി ചെറിയാൻ രാജേഷ് പ്രഭാകർ, ജോജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കോതമംഗലത്തെ പ്രമുഖ ക്യാറ്ററിങ് സ്ഥാപനമായ മലബാർ ടേസ്റ്റി കാറ്ററിംഗ് ഉടമ സജി കുര്യനാണ് ഊട്ടുപുരയിലെ പാചക നേതൃത്വം . മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ.ജി ജോർജ് ചെയർമാനായും , കെപിഎസ് ടി.എ എറണാകുളം ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് കൺവീനറുമായിട്ടാണ് ഭക്ഷണകമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്