തന്നെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്ന് ഡികെ; സാധ്യതയില്ലെന്ന് കെ. രാധാകൃഷ്ണൻ

രാജ്യത്തെ ആയിരക്കണക്കിനു വർഷം പിന്നാക്കം വലിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി അതിർത്തി കടന്ന് ഇത്തരം കാര്യങ്ങൾ കേരളത്തിൽ വരുന്നുണ്ടോയെന്നു പരിശോധിക്കണം
DK Shivakumar alleges animal sacrifice in Kerala
തന്നെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്ന് ഡി.കെ. ശിവകുമാർ
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെയും തന്നെയും താഴെയിറക്കാൻ കർണാടകയിൽ നിന്നുള്ളവർ കണ്ണൂർ തളിപ്പറമ്പിലെ ഒരു ക്ഷേത്രത്തിൽ പഞ്ചബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ആരോപണം കേരള സർക്കാർ തള്ളി. ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രിമാർ പ്രതികരിച്ചു.

കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിതെന്നും ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഇതു കേരളമാണ്. ഇവിടെ അത്തരം കാര്യം നടക്കുമെന്നു കരുതുന്നില്ലെന്ന് മന്ത്രി ആർ. ബിന്ദുവും പറഞ്ഞു.

രാജ്യത്തെ ആയിരക്കണക്കിനു വർഷം പിന്നാക്കം വലിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി അതിർത്തി കടന്ന് ഇത്തരം കാര്യങ്ങൾ കേരളത്തിൽ വരുന്നുണ്ടോയെന്നു പരിശോധിക്കണം. പ്രബുദ്ധകേരളം ഇത്തരം സംഭവങ്ങളെ ചെറുക്കും. ആരോപണത്തെ ശക്തമായി അപലപിക്കുന്നു. ചരിത്രത്തിനു പകരം കെട്ടുകഥകൾ വച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇതൊക്കെ പ്രതീക്ഷിക്കാം. യുക്തിബോധവും ശാസ്ത്രീയ വീക്ഷണവും അടിസ്ഥാനമാക്കിയ സമീപനമാണു കേരളത്തിന്‍റേത്. ഇതുപോലെ പിന്നാക്കം വലിക്കുന്ന അസംബന്ധജടിലമായ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

Trending

No stories found.

Latest News

No stories found.