വിവാഹ രജിസ്ട്രേഷന് മതമോ ജാതിയോ പരിശോധിക്കരുത്, ലംഘിക്കുന്നവർക്കെതിരേ കർശന നടപടി

തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർ‌ക്കുലർ പുറത്തിറക്കിയത്
വിവാഹ രജിസ്ട്രേഷന് മതമോ ജാതിയോ പരിശോധിക്കരുത്, ലംഘിക്കുന്നവർക്കെതിരേ കർശന നടപടി
Updated on

തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. രജിസ്ട്രേഷനെത്തുന്നവരോടുടെ ജാതിയോ മതമോ തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർ‌ക്കുലർ പുറത്തിറക്കിയത്.

വധൂവരന്മാർ നൽകുന്ന മൊമ്മോറാണ്ടത്തിൽ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ല. മെമ്മോറാണ്ടത്തിനൊപ്പം നൽകുന്ന പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിവാഹം നടന്നു വെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മറ്റു വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

വ്യത്യസ്ത മതത്തിൽപ്പെട്ട ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കൊച്ചി കോർപ്പറേഷൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മതാപിതാക്കൾ ഇരു മതത്തിൽപ്പെട്ടവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് കോർപ്പറേഷൻ വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത്. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ മതമോ ജാതിയോ നോക്കേണ്ടതില്ലെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്.

Trending

No stories found.

Latest News

No stories found.