ഗവർണർ ഭയപ്പെടുത്താൻ നോക്കേണ്ട : എം.വി. ഗോവിന്ദൻ

സ്വർണക്കടത്ത് തടയേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന തരത്തിലാണ് ഗവർണർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
Don't try to scare the governor: M.V. Govindan
ഗവർണർ ഭയപ്പെടുത്താൻ നോക്കേണ്ട : എം.വി. ഗോവിന്ദൻ
Updated on

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിലും വലിയ ഭയപ്പെടുത്തലുകൾ കേരളം മുൻപും കണ്ടിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. ഗവർണറോട് അതാണ് പറയാനുള്ളത്.

സ്വർണക്കടത്ത് തടയേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന തരത്തിലാണ് ഗവർണർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തമാണത്. മലപ്പുറം വിഷയത്തിൽ കാര്യങ്ങൾ പറഞ്ഞിട്ടും തെറ്റായ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. കേന്ദ്രത്തിനു റിപ്പോർട്ട് ചെയ്ത് സർക്കാരിനും മുഖ്യമന്ത്രിക്കും ഭയങ്കര അപകടം സൃഷ്ടിക്കുമെന്ന ഗർജനമാണ് നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

ഈ ഗവർണർ കെയർ ടേക്കർ ഗവർണറാണ്. ഗവർണറുടെ കാലാവധി സെപ്റ്റംബർ അഞ്ചിന് പൂർത്തിയായി. കാലാവധി കേന്ദ്രം നീട്ടിയിട്ടില്ല. പുതിയ ആളെ നിയമിക്കുന്നതുവരെ സ്ഥാനത്തു തുടരാം. ആ സ്ഥാനത്തിരുന്ന് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതുപോലുള്ള തെറ്റായ നടപടികളിലേക്ക് ഗവർണർ എത്തിയിരിക്കുന്നു. ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിൽ തുടർച്ചയായ വീഴ്ച വരുത്തിയിട്ടുള്ള ഗവർണറുടെ പുതിയ രീതിയാണ് ഇതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഗവര്‍ണര്‍ക്ക്‌ ഭരണഘടനയോ കീഴ്‌വഴക്കങ്ങളോ അറിയില്ലെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍

കേരളത്തിലെ ഗവര്‍ണര്‍ക്ക്‌ ഭരണഘടനയുടെ അടിസ്ഥാന കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ലെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ്‌ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാനുള്ള അദ്ദേഹത്തിന്‍റെ നടപടിയെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.

മന്ത്രിസഭയുടെ ഉപദേശത്തിനും, ശുപാര്‍ശകള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും, ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ പ്രസിഡന്‍റിന്‌ അയച്ച്‌ സംശയനിവാരണം നടത്തുകയുമാണ്‌ ചെയ്യേണ്ടത്‌. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അറിയാതെ നേരിട്ട്‌ വിളിക്കാനോ, അന്വേഷിക്കാനോയുള്ള യാതൊരു അവകാശവും ഗവര്‍ണര്‍ക്കില്ല.

ഭരണഘടനാപരമായ ഈ കാഴ്‌ചപ്പാടുകളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്‌. ഗവര്‍ണറുടെ കാലാവധി സെപ്‌റ്റംബറിൽ പൂര്‍ത്തിയായതാണ്‌. പുതിയ ഗവര്‍ണര്‍ വരുന്നതുവരെ തുടരാമെന്ന ആനുകൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

വയനാട്‌ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരേയും, മാധ്യമങ്ങള്‍ കാണിക്കുന്ന തെറ്റായ സമീപനങ്ങള്‍ക്കെതിരേയും കോടതി പുറപ്പെടുവിച്ച പ്രസ്‌താവനകള്‍ പോലും വാര്‍ത്തയാക്കാത്ത മലയാളത്തിലെ മാധ്യമങ്ങള്‍ ജനാധിപത്യപരമായ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുകയാണെന്നും ടി.പി രാമകൃഷ്‌ണന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.