സ്ത്രീധനത്തിന്‍റെ പേരിൽ മർദനം, ദുർമന്ത്രവാദം; യുവതിയുടെ പരാതിയിൽ ഭർതൃപിതാവ് അറസ്റ്റിൽ

യുവതിയുടെ ഭർത്താവ് സെയ്തലി, അമ്മ സീന എന്നിവർ ഒളിവിലാണ്
സ്ത്രീധനത്തിന്‍റെ പേരിൽ മർദനം, ദുർമന്ത്രവാദം; യുവതിയുടെ പരാതിയിൽ ഭർതൃപിതാവ് അറസ്റ്റിൽ
Updated on

കൊല്ലം: ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരയായെന്ന് യുവതിയുടെ പരാതി. തൃക്കരുവ സ്വദേശിനിയായ 21 വയസുകാരിയുടെ പരാതിയിൽ ഇഞ്ചവിള കളിയിൽ വീട്ടിൽ ഖാലിദിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്. യുവതിയുടെ ഭർത്താവ് സെയ്തലി, അമ്മ സീന എന്നിവർ ഒളിവിലാണ്.

കഴിഞ്ഞ മാർച്ചിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം നിരന്തരമായി സ്ത്രീധനത്തിന്‍റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമെന്നും മന്ത്രവാദ പുജകൾക്കായി നിർബന്ധിക്കാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

ഭർതൃവീട്ടിൽ നിന്നറങ്ങിയ യുവതി വിവരം വീട്ടിലറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ അഞ്ചാലാം പൊലീസിൽ പരാതിപ്പെട്ടു. മൊഴി രേഖപ്പെടുത്തിയെങ്കിലും പൊലീസിന്‍റെ ഭാഗത്തു നിന്നും നടപടി സ്വീകരിച്ചിരുന്നില്ല. നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചത്.

Trending

No stories found.

Latest News

No stories found.