ഡോ. പി ജി ശങ്കരന്‍ കുസാറ്റ് വൈസ് ചാന്‍സലര്‍

തിങ്കളാഴ്ചയാണ് പിവിസി കാലാവധി പൂർത്തിയായതിനെത്തുടർന്ന് പദവി ഒഴിഞ്ഞത്
ഡോ. പി ജി ശങ്കരന്‍ കുസാറ്റ് വൈസ് ചാന്‍സലര്‍
Updated on

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച പ്രൊഫ. പി ജി ശങ്കരൻ കുസാറ്റ് പൂർവ വിദ്യാർത്ഥിയും നിലവിൽ സ്റ്റാറ്റിക്‌സ് വകുപ്പിൽ പ്രൊഫസറുമാണ്. രണ്ടു തവണ കുസാറ്റ് പ്രൊ വൈസ് ചാൻസലർ പദവി വഹിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് പിവിസി കാലാവധി പൂർത്തിയായതിനെത്തുടർന്ന് പദവി ഒഴിഞ്ഞത്.

കുസാറ്റില്‍ നിന്ന് 1987ൽ സ്റ്റാറ്റിക്‌സില്‍ എംഎസ് സിയും തുടർന്ന് പിഎച്ച്ഡിയും കരസ്ഥമാക്കിയ ഡോ. ശങ്കരന്‍ സർവകലാശാലാ വിദ്യാർത്ഥി യൂണിയന്‍ ചെയര്‍മാനുമായിരുന്നു. 1997ലാണ് കുസാറ്റിൽ സ്റ്റാറ്റിക്‌സ് വകുപ്പ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസോസിയേഷന്റെ യുവഗവേഷകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.154 ഗവേഷണപ്രബന്ധങ്ങളുള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ രചയിതാവാണ്. കുസാറ്റിൽ വകുപ്പ് മേധാവിയും പോപ്പുലേഷന്‍ സ്റ്റഡീസ് സെന്റര്‍ ഡയറക്ടറുമായിരുന്നു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാനഡയിലെ വാട്ടര്‍ ലൂ, ഡെല്‍ഹൗസി സര്‍വകലാശാലകൾ എന്നിവടങ്ങളിൽ വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുളന്തുരുത്തി പങ്ങാരപ്പിള്ളി പടുതോള്‍മന ഗോദന്‍ നമ്പൂതിരിപ്പാടിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനാണ്. ഷൊര്‍ണ്ണൂര്‍ മാന്നാനംപറ്റ കുടുംബാംഗം സന്ധ്യയാണ് ഭാര്യ. മക്കള്‍: രേവതി, നന്ദന.

Trending

No stories found.

Latest News

No stories found.