ഡോ. വന്ദന കൊലക്കേസിലും പ്രതിയുടെ അഭിഭാഷകൻ ആളൂർ തന്നെ

പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഡോ. വന്ദന കൊലക്കേസിലും പ്രതിയുടെ അഭിഭാഷകൻ ആളൂർ തന്നെ
Updated on

കൊല്ലം: ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ. ആളൂർ കോടതിയിൽ ഹാജരാകും. അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു.

സമീപകാലത്ത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച വിവിധ കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായാണ് ആളൂർ കുപ്രസിദ്ധിയാർജിച്ചത്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായാണ് ഇയാൾ ആദ്യമായി വാർത്തകളിൽ ഇടം പിടിക്കുന്നത്. പിന്നീട് കൂടത്തായി കേസിലും ഇലന്തൂർ നരബലി കേസിലുമെല്ലാം പ്രതിഭാഗത്തിനു വേണ്ടി ഹാജരായി. എന്നാൽ, ഒരു കേസിലും പ്രതികളെ രക്ഷിക്കാൻ സാധിച്ചിട്ടുമില്ല.

അതേസമയം, ചൊവ്വാഴ്ച പ്രതിയെ കൊട്ടാരക്കര കോടതയിൽ ഹാജരാക്കവെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. കോടതിക്ക് പുറത്ത് ജനാതിപത്യ മഹിളാ അസോസിയേഷന്‍ പ്രവർത്തകരുടെ പ്രതിഷേധമുയർന്നു.

പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദേശിച്ചു. കോടതിയുടെ നിർദേശ പ്രകാരം സന്ദീപിന്‍റെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ സാന്നിദ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ മാനാസിക സ്ഥിതി പരിധിക്കേണ്ടതുണ്ടെന്നും അതിനാൽ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയെ മെഡിക്കൽ ഹോർഡിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.