ലഹരിക്കടത്ത്: കോട്ടയം റെയ്ൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന

കോട്ടയത്ത് വന്നുചേരുന്ന അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന
ലഹരിക്കടത്ത്: കോട്ടയം റെയ്ൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന
Updated on

കോട്ടയം: ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ കോട്ടയം റെയ്ൽവേ സ്റ്റേഷനിലും പരിസരത്തുമായി പരിശോധന നടത്തി. കോട്ടയത്ത് വന്നുചേരുന്ന അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത് . ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലാ ഡോഗ് സ്ക്വാഡും, കോട്ടയം ഈസ്റ്റ് പൊലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 2മണി മുതൽ തുടങ്ങിയ പരിശോധന വൈകിട്ട് വരെ നീണ്ടു

Trending

No stories found.

Latest News

No stories found.