തൃശൂരും പാലക്കാടും ഭൂചലനം; വീടുകളുടെ ജനല്‍ച്ചില്ലുകള്‍ ഇളകി

കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്
earthquake in palakkad and thrissur
തൃശൂരും പാലക്കാടും ഭൂചലനം
Updated on

തൃശൂർ: തൃശൂരിലും പാലക്കാടും ഭൂചലനം. രാവിലെ 8.16 നാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ കുന്നംകുളം ഭാഗത്തും പാലക്കാട് തിരുമറ്റക്കോട് മേഖലിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Trending

No stories found.

Latest News

No stories found.