ക്വാറി തട്ടിപ്പ്: പി.വി. അൻവറിനെ ഇഡി വീണ്ടും ചോദ്യം ചെയ്തു

കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറിൽ നിന്നും 50 ലക്ഷം രൂപ വാങ്ങി ലാഭവിഹിതം നൽകാതെ വഞ്ചിച്ചെന്നാണ് കേസ്
P V Anwar
P V Anwarfile
Updated on

കൊച്ചി: ബൽത്തങ്ങാടി ക്വാറി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പി.വി. അൻവർ എംഎൽഎയെ വാണ്ടും ചോദ്യം ചെയ്ത് ഇഡി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഈ കേസുമായി ബന്ധപ്പെട്ട് ഇതിനു മുൻപും പി.വി. അൻവറിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറിൽ നിന്നും 50 ലക്ഷം രൂപ വാങ്ങി ലാഭവിഹിതം നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. മുൻപ് നടന്ന ചോദ്യം ചെയ്യലിൽ സ്വർണ ഇടപാടുകൾ, ആഫ്രിക്കയിലെ ബിസിനസ് സംബന്ധിച്ച വിവരങ്ങളും ഇഡി തേടിയതായി റിപ്പോർട്ടുകളുണ്ട്. ഈ കേസ് സിവിൽ സ്വഭാവമുള്ളതാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് തള്ളിയ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Trending

No stories found.

Latest News

No stories found.