കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ എംകെ കണ്ണന് നിർദേശം

വ്യാഴാഴ്ചയ്ക്കുള്ളിൽ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ്
കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ എംകെ കണ്ണന്  നിർദേശം
Updated on

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കുടുംബത്തിന്‍റെയും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണെന്ന് നിർദേശം.

വ്യാഴാഴ്ചയ്ക്കുള്ളിൽ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നല്‍കിയിട്ടുള്ളത്. ബാങ്ക് ബാലന്‍സ്, നിക്ഷേപങ്ങള്‍, ഭൂമിയും മറ്റു ആസ്തികളും, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആര്‍ജ്ജിച്ച സ്വത്തു വിവരങ്ങള്‍ തുടങ്ങിയവയുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാൽ എംകെ കണ്ണനോട് ഇതുവരെ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി വിവരമില്ല. സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമാണ് എംകെ കണ്ണന്‍.

കരുവന്നൂര്‍ ബാങ്കു തട്ടിപ്പുകേസില്‍ നേരത്തെ 2 തവണ എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം 29ന് എംകെ കണ്ണന്‍ ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണന്‍ സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇഡി പറഞ്ഞിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും ഇഡി എപ്പോള്‍ വിളിപ്പിച്ചാലും വരുമെന്നും കണ്ണന്‍ വിശദീകരണം.

Trending

No stories found.

Latest News

No stories found.