മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

ഈ ​മാ​സം 12 ന് ​ഹാ​ജ​രാ​കാ​നാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്‌ ഇ​ഡി നി​ർ​ദേ​ശം ന​ല്‍കി​യി​രി​ക്കു​ന്ന​ത്.
Thomas Isaac
Thomas Isaacfile
Updated on

കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ൽ മു​ന്‍ ധ​ന​മ​ന്ത്രി ഡോ. ​എം. തോ​മ​സ് ഐ​സ​ക്കി​ന്‌ വീ​ണ്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റി​ന്‍റെ (ഇ​ഡി) നോ​ട്ടീ​സ്. ഈ ​മാ​സം 12 ന് ​ഹാ​ജ​രാ​കാ​നാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്‌ ഇ​ഡി നി​ർ​ദേ​ശം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളു​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. മ​സാ​ല ബോ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ കി​ഫ്ബി വി​ദേ​ശ നാ​ണ​യ​ച​ട്ടം ലം​ഘി​ച്ചെ​ന്നും റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി കി​ഫ്‌​ബി​യ്ക്ക് എ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​ഡി ത​നി​ക്ക് തു​ട​ര്‍ച്ച​യാ​യി സ​മ​ന്‍സ് അ​യ​ക്കു​ക​യാ​ണെ​ന്നും അ​നാ​വ​ശ്യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും കേ​സി​ന്‍റെ പി​ന്നി​ല്‍ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ വാ​ദം.

ബ​ന്ധു​ക്ക​ളു​ടെ അ​ട​ക്കം 10 വ​ര്‍ഷ​ത്തെ മു​ഴു​വ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഇ​ഡി​യു​ടെ സ​മ​ന്‍സി​ല്‍ അ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും തോ​മ​സ് ഐ​സ​ക്ക് വി​മ​ര്‍ശി​ക്കു​ന്നു. ഇ​തെ​ല്ലാം ചോ​ദ്യം ചെ​യ്ത് തോ​മ​സ് ഐ​സ​ക്ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

നി​യ​മ​വി​രു​ദ്ധ​വും ഏ​ക​പ​ക്ഷീ​യ​വു​മാ​യ സ​മ​ൻ​സ് അ​യ​ച്ച് ഇ​ഡി വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും സിം​ഗി​ൾ ബ‌​ഞ്ച് നേ​ര​ത്തെ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​ണ് സ​മ​ൻ​സ് എ​ന്നു​മാ​ണ് ഹ​ര്‍ജി​യി​ലെ വാ​ദം. എ​ന്നാ​ൽ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കി​ഫ്ബി ന​ൽ​കു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Trending

No stories found.

Latest News

No stories found.