കോഴിക്കോട്: മാസപ്പിറവി ദൃശമായില്ല. സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കും. ശവ്വാൽ ചന്ദ്രപ്പിറവി ദൃശൃമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ 1 ശനിയാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. ഈദുൽ ഫിത്ർ പ്രമാണിച്ച് സർക്കാർ ഓഫീസുകൾക്ക് മറ്റന്നാൾ അവധിയായിരിക്കും.