എലത്തൂർ ട്രെയ്ൻ തീവെയ്പ്പ്: ഷാറൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു

ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന്‍റെ ഡി 1 കോച്ചിലായിരുന്നു ആദ്യം തെളിവെടുപ്പ്
എലത്തൂർ ട്രെയ്ൻ തീവെയ്പ്പ്: ഷാറൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു
Updated on

കണ്ണൂർ : എലത്തൂർ ട്രെയ്ൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ചു തെളിവെടുത്തു. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. പ്രതിയുമായി ഉച്ചയ്ക്ക് കോഴിക്കോട് നിന്നും പുറപ്പെട്ട് നേരെ കണ്ണൂർ റെയ്ൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു.

ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന്‍റെ ഡി 1 കോച്ചിലായിരുന്നു ആദ്യം തെളിവെടുപ്പ് നടന്നത്. ഒരു മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. പിന്നീട് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിച്ചും തെളിവെടുത്തു. ട്രെയ്നിൽ കണ്ണൂരിലെത്തിയ ശേഷം പ്രതി ഷാറൂഖ് സെയ്ഫി ഒളിച്ചിരുന്നത് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു. പിന്നീട് മറ്റൊരു ട്രെയ്നിൽ കയറി രത്നഗിരിയിലേക്കു പോവുകയായിരുന്നു.

കേസിൽ മറ്റാരെങ്കിലും പങ്കാളികളാണോ, സെ‍യ്ഫിക്ക് എവിടെ നിന്നൊക്കെ സഹായം ലഭിച്ചു എന്നുള്ള കാര്യങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. തീവ്രവാദ ബന്ധത്തിനുള്ള സാധ്യതകളും തള്ളിക്കള‍യുന്നില്ല. അതേസമയം കേസ് എൻഐഎ ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടായേക്കും. അധികം വൈകാതെ തന്നെ എലത്തൂർ, ഷൊർണൂർ റെയ്ൽവേ സ്റ്റേഷൻ എന്നി‌വിടങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Trending

No stories found.

Latest News

No stories found.