ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുന്നറിയിപ്പ്

ഇതുമായി ബന്ധപ്പെട്ട് ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്കയച്ച കത്തിൽ ചിത്രത്തിലെ ഏറ്റവുംമോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന് വിമർശിച്ചിരുന്നു
ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുന്നറിയിപ്പ്
Updated on

ന്യൂഡൽഹി: വോട്ടിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ നേതാക്കൾക്ക് കത്തയച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ആശയക്കുഴപ്പം പരത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഖാർഗെയുടേതെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി.

ആദ്യഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും അന്തിമ വോട്ടിങ് ശതമാനം വൈകുന്നതിൽ ഖാർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കമ്മിഷനു നേരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ശതമാനം വൈകിയാണ് പ്രസിദ്ധീകരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്കയച്ച കത്തിൽ ചിത്രത്തിലെ ഏറ്റവുംമോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന് വിമർശിച്ചിരുന്നു. വോട്ടിങ് ശതമാനത്തിലുള്ള വ്യത്യാസം ക്രമക്കേടിനു കാരണമാവുമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി ഖാർഗെയ്ക്ക് കത്തയച്ചത്.

Trending

No stories found.

Latest News

No stories found.