കോഴിക്കോട് നിര്‍ത്തിയിട്ട ഒന്നര ലക്ഷത്തിന്റെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

പരിസരത്തുള്ളവർ വെള്ളവും മണ്ണും ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല
കത്തിനശിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍
കത്തിനശിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍
Updated on

കോഴിക്കോട്: താമരശേരി പൂനൂര്‍ ചീനി മുക്കില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ ഒന്നരലക്ഷം രൂപയോളം വില വരുന്ന സ്കൂട്ടറാണ് കത്തി നശിച്ചത്.

സ്വന്തം സ്ഥാപനത്തിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു പിന്നീട് സ്കൂട്ടറിനുള്ളിൽ നിന്ന് തീ പടർന്നു പിടിച്ച് നിമിഷങ്ങൾക്കുള്ളിൽ സ്കൂട്ടർ പൂര്‍ണമായും കത്തിനശിച്ചു. പരിസരത്തുള്ളവർ വെള്ളവും മണ്ണും ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കമ്പനി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് കമ്പനിയില്‍ നിന്നും പരിശോധന നടത്താനായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിസാം പൊലീസിലും പരാതി നൽകിയിട്ടുണ്ട്. 2022 മെയ് മാസത്തിലാണ് ഒന്നര ലക്ഷം വില വരുന്ന കൊമാകി കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിസാം വാങ്ങിയത്.

Trending

No stories found.

Latest News

No stories found.