ഇലക്ട്രിക് കമ്പി പൊട്ടി വീണു; കര കവിഞ്ഞൊഴുകുന്ന തോട്ടിലേക്ക് എടുത്തുചാടി കെഎസ്ഇബി ജീവനക്കാരൻ| video

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഒന്നിലധികം പേർ മരിക്കുന്ന സ്ഥിതി വരെ ഉണ്ടായി
electric wire snapped lineman jumps into stream
ഇലക്ട്രിക് കമ്പി പൊട്ടി വീണത് കണ്ട് തോട്ടിലേക്ക് എടുത്തുചാടി കെഎസ്ഇബി ജീവനക്കാരൻ
Updated on

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും നിരവധി ഇലക്‌ട്രിക് കമ്പികൾ പൊട്ടി വീഴുകയും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീഴുകയും ചെയ്തിരുന്നു. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഒന്നിലധികം പേർ മരിക്കുന്ന സ്ഥിതി വരെ ഉണ്ടായി. ഇപ്പോഴിതാ പൊട്ടി വീണ ഇലക്ട്രിക് കമ്പി ശരിയാക്കി വൈദ്യുതി പുനഃസഥാപിക്കാന്‍ കര കവിഞ്ഞൊഴുകുന്ന തോട്ടിലെ കനത്ത ഒഴുക്ക് വകവെയ്ക്കാതെ ജോലിയില്‍ ഏര്‍പ്പെട്ട കെഎസ്ഇബി ജീവനക്കാരന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മലപ്പുറം പോരൂര്‍ താളിയംകുണ്ടിലാണ് സംഭവം. കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ അഭിന്ദനങ്ങളറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിട്ടുണ്ട്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

മലപ്പുറം പോരൂർ താളിയംകുണ്ട് കാക്കത്തോടിന് കുറുകെ ഇലക്ട്രിക് കമ്പി പൊട്ടിയത് കര കവിഞ്ഞൊഴുകുന്ന തോട്ടിലെ കനത്ത ഒഴുക്കിനെ വക വയ്ക്കാതെ ശരിയാക്കി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിൽ KSEB ജീവനക്കാരൻ.

വാണിയമ്പലം സെക്ഷനിലെ ലൈൻമാൻ ശ്രീ. സജീഷ് ആണ് ഈ സാഹസിക പ്രവൃത്തി നടത്തിയത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ ഓഫീസുകളിലും ഇതുപോലെയുള്ള സജീഷുമാർ ഉണ്ട്.

കാലവർഷക്കെടുതിയിൽ ഉണ്ടായ വൈദ്യുതി തകരാറുകൾ പരിഹരിക്കാനായി അശ്രാന്തം പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അഭിനന്ദനങ്ങൾ.

Trending

No stories found.

Latest News

No stories found.