3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുത്
elephant procession kerala High Court issued strict instructions
3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി
Updated on

കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിനു വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികൾ, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കുളള എഴുന്നള്ളിപ്പിന് ജില്ലാതല സമിതിയുടെ അനുമതി വാങ്ങണമെന്നതുൾപ്പെടെ കർശന നിർദേശങ്ങളാണു ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും എ. ഗോപിനാഥുമടങ്ങിയ ബെഞ്ച് പുറത്തിറക്കിയത്. തുടർച്ചയായി മൂന്നു മണിക്കൂറിലധികം എഴുന്നള്ളിക്കരുത്, ഒരു മാസം മുൻപേ എഴുന്നള്ളിപ്പിന് അനുമതി വാങ്ങണം തുടങ്ങിയ നിർദേശങ്ങൾ മാർഗരേഖയിലുണ്ട്.

മറ്റു പ്രധാന നിർദേശങ്ങൾ:

  • - ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂര പരിധി വേണം

  • - ജനങ്ങളും ആനയും തമ്മില്‍ എട്ടു മീറ്റര്‍ ദൂര പരിധി ഉറപ്പാക്കണം

  • - ആനകള്‍ നില്‍ക്കുന്ന സ്ഥലത്ത് ബാരിക്കേഡുണ്ടാകണം.

  • - മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത എഴുന്നള്ളത്തുകള്‍ക്ക് ജില്ലാതല സമിതി അനുമതി നല്‍കരുത്

  • - ദിവസം 30 കി.മീ കൂടുതല്‍ ആനകളെ നടത്തിക്കരുത്

  • - രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പൊതുവഴികളിൽ എഴുന്നള്ളിക്കരുത്.

  • - രാത്രി 10 മുതല്‍ പുലർച്ചെ നാലു വരെ ആനയെ യാത്ര ചെയ്യിക്കരുത്.

  • - രാത്രി ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകര്‍ ഉറപ്പു വരുത്തണം

  • - ദിവസം 125 കി.മീ കൂടുതല്‍ ആനയെ യാത്ര ചെയ്യിക്കരുത്

  • - ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ വാഹനത്തില്‍ ആനയെ കൊണ്ടുപോകരുത്

  • - ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്‍റെ വേഗം 25 കി.മീറ്ററില്‍ താഴെയാകണം

  • - വാഹനത്തിന് വേഗപ്പൂട്ട് നിര്‍ബന്ധം

Trending

No stories found.

Latest News

No stories found.