'മാമനെയും മച്ചാനെയും കാണാൻ ആനയ്ക്ക് കൊതിയൊന്നുമില്ല, അതിനായി തിരിച്ചുപോകുകയുമില്ല'

''സംസ്ഥാന അതിർത്തിയൊന്നും മൃഗങ്ങൾക്കുള്ളതല്ല. അതെല്ലാം മനുഷ്യരുണ്ടാക്കിയതാണ്''
'മാമനെയും മച്ചാനെയും കാണാൻ ആനയ്ക്ക് കൊതിയൊന്നുമില്ല, അതിനായി തിരിച്ചുപോകുകയുമില്ല'
Updated on

പ്രത്യേക ലേഖകൻ

കൊച്ചി: തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന് ജനിച്ചുവളർന്ന മണ്ണിലേക്കു മടങ്ങിപ്പോകാനുള്ള ത്വരയുണ്ടാകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമെന്ന് വനവുമായി ബന്ധപ്പെട്ട വെറ്ററിനറി വിദഗ്ധൻ.

സ്വന്തം വാസസ്ഥലത്തുനിന്നു മാറ്റിയാൽ ആനകൾ പുതിയ സ്ഥലത്ത് ഭീതി വിതച്ചുകൊണ്ടിരിക്കുമെന്ന വാദത്തിനും അടിസ്ഥാനമില്ലെന്നും വിദഗ്ധൻ.

''സംസ്ഥാന അതിർത്തിയൊന്നും മൃഗങ്ങൾക്കുള്ളതല്ല. അതെല്ലാം മനുഷ്യരുണ്ടാക്കിയതാണ്. മനുഷ്യരെപ്പോലെ ആനകൾക്കും സ്വന്തം സ്ഥലത്തേക്കു മടങ്ങാനും, മാതാപിതാക്കളെയും സഹോദരങ്ങളെയും മാമനെയും മച്ചമ്പിയെയുമൊക്കെ കാണാനും അടങ്ങാത്ത ആഗ്രഹമുണ്ടാകുമെന്നൊക്കെ പറയുന്നതും മനുഷ്യ ഭാവന മാത്രമാണ്'', അദ്ദേഹം കൂട്ടിച്ചേർത്തു.

താവഴി നേതൃത്വ സമ്പ്രദായമാണ് ആനക്കൂട്ടങ്ങൾ പിന്തടരുന്നത്. അതായത്, കൂട്ടത്തിലെ മുതിർന്ന പിടിയാനയായിരിക്കും കൂട്ടത്തെ നയിക്കുക. കൊമ്പനാനകൾ പൊതുവേ ഒറ്റപ്പെട്ടു നടക്കുകയാണു ചെയ്യുക. കൂട്ടം വിട്ട് സ്വന്തമായി അലഞ്ഞുതിരിയുന്നതും അവയുടെ പതിവാണ്. അരിക്കൊമ്പനും കൂട്ടത്തിൽ കൂടാതെ നടക്കുന്ന ശീലമുണ്ടായിരുന്നു- അദ്ദേഹം വ്യക്തമാക്കി.

'മാമനെയും മച്ചാനെയും കാണാൻ ആനയ്ക്ക് കൊതിയൊന്നുമില്ല, അതിനായി തിരിച്ചുപോകുകയുമില്ല'
അരിക്കൊമ്പന് ഇവിടെ സുഖം തന്നെ: തമിഴ്‌നാട് വനം വകുപ്പ്

Trending

No stories found.

Latest News

No stories found.