വിനായകന് പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് കൊടുക്കട്ടെ: ഇ.പി. ജയരാജൻ

പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത കാണിക്കണം. നീതി പൂർവമായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ
ഇ.പി. ജയരാജൻ
ഇ.പി. ജയരാജൻfile
Updated on

തിരുവനന്തപുരം: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റിലായ നടൻ വിനായകന് പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിക്കു നൽകട്ടെയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത കാണിക്കണം. നീതി പൂർവമായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിനായകനോടുള്ള പൊലീസിന്‍റെ പെരുമാറ്റം മോശമായിരുന്നുവെന്ന് ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനd പരാതിയുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയെ അറിയിക്കട്ടെ, ആ കാര്യങ്ങൾ പരിശോധിക്കാം എന്നായിരുന്നു ഇപിയുടെ മറുപടി.

വിനായകന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരാൾ ചെയ്ത കുറ്റത്തിന്‍റെ നിയമ വശങ്ങൾ കണക്കു കൂട്ടിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ് നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനത്ത് ഉണ്ടാകില്ല. കേരളത്തിലെ പൊലീസ് നീതിപൂർവമേ പ്രവർത്തിക്കൂ. അത് മറച്ച് വെക്കാൻ ചിലർ അസത്യം വിളിച്ച് പറയുകയാണെന്നും ഇപി വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.