ആത്മകഥ വ്യക്തമായ ഗൂഢാലോചനയുടെ ‌ഭാഗം, പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല; ഇ.പി. ജയരാജന്‍

ഇത് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾ സംഘടിതമായി നടത്തുന്ന ശ്രമത്തിന്‍റേയും പാർട്ടിക്കും സർക്കാരിനും എതിരായ ആക്രമണത്തിന്‍റേയും ഭാഗമാണ്
ep jayarajan about autobiography controversy
EP Jayarajanfile
Updated on

കോഴിക്കോട്: ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് രവി ഡിസി മൊഴി നൽകിയതിനു പിന്നാലെ പ്രതികരണവുമായി ഇ.പി. ജയരാജൻ. കാരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും തനിക്കെതിരേ പാർട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

തെരഞ്ഞെടുപ്പു സമയത്ത് ഒരു ബോംബ് എന്നു പറഞ്ഞാണ് ഇത് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. ആദ്യം ടൈംസ് ഓഫ് ഇന്ത്യയിലും പിന്നീട് മറ്റ് മാധ്യമങ്ങളിലും വാർത്ത എത്തി. എനിക്കെതിരേ പാർട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചത്. അതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഞാൻ പൊലീസിനോട് ആവശ്യപ്പെട്ടതെന്നും ഇപി പ്രതികരിച്ചു.

ഇത് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾ സംഘടിതമായി നടത്തുന്ന ശ്രമത്തിന്‍റേയും പാർട്ടിക്കും സർക്കാരിനും എതിരായ ആക്രമണത്തിന്‍റേയും ഭാഗമാണ്. എന്നാൽ ഒപ്പമുള്ള ആരെങ്കിലും ചതിച്ചതാണെന്ന് താൻ കരുതുന്നില്ലെന്നും ഇപി പറഞ്ഞു. അതില്‍ കുറേ പേജുകള്‍ ഞാന്‍ എഴുതിയതാണ്. അത് ഞാന്‍ എഴുതി എന്‍റെ പോക്കറ്റില്‍വെച്ചതല്ല. ഇത് തയ്യാറാക്കാന്‍ ചിലരുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. അവരൊന്നും ഇങ്ങനെ ചോർത്തിക്കൊടുക്കുന്നവരല്ല. ആരെയും സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നില്ലെന്നും എന്തെങ്കിലും തെളിവു ലഭിച്ചാൽ ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കാമെന്നും ഇ.പി. ജയരാജൻ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.