സിപിഎമ്മിനെ ഞെട്ടിച്ച് ഇ.പിയുടെ 'ആത്മകഥ'

ep jayarajan autobiography controversy
സിപിഎമ്മിനെ ഞെട്ടിച്ച് ഇ.പിയുടെ 'ആത്മകഥ'
Updated on

തിരുവനന്തപുരം: ബുധനാഴ്ച രാവിലെ വയനാട്ടിലും ചേലക്കരയിലും പോളിങ് ആരംഭിച്ചതിന് പിന്നാലെ രണ്ടാം പിണറായി സർക്കാരിന്‍റെ പ്രവർത്തനങ്ങളെയും പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥിയെയുമടക്കം വിമർശിക്കുന്ന മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജന്‍റെ പുസ്തകത്തിന്‍റെ ഓൺലൈൻ കോപ്പികൾ ബുധനാഴ്ച പുറത്തുവന്നത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു.

ഇടതു മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസിലാക്കാത്തതിലാണ് പ്രയാസമെന്നതടക്കം കാര്യങ്ങൾ വിശദീകരിക്കുന്ന പുസ്തകത്തിൽ ജയരാജന്‍റെ ജീവിത വഴികൾ തന്നെയാണ് വിവിധ ഭാഗങ്ങളിലായി പരാമർശിക്കുന്നത്.

180 പേജുകളുള്ള ""കട്ടൻ ചായയും പരിപ്പുവടയും- ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം'' എന്ന പുസ്തകത്തിന്‍റെ അവസാന അധ്യായത്തിൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന വേളയിലാണ് താനിത് കുറിക്കുന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പ്രസിദ്ധീകരിച്ചാൽ വിവാദമായേക്കാമെന്നും ഇ.പി പറഞ്ഞുവയ്ക്കുന്നുണ്ട്.

ഒന്നാം പിണറായി സർക്കാറിനെക്കാൾ ദുർബലമാണ് രണ്ടാം പിണറായി സർക്കാരെന്നതാണ് അടുത്ത വിമർശനം. തിരുത്തൽ വരുമെന്ന് പറഞ്ഞാൽ പോരാ, അടിമുതൽ മുടി വരെ വേണം. പാലക്കാട്ടെ ഇടതു സ്ഥാനാർഥി ഡോ. സരിൻ നാളെ വയ്യാവേലിയാകും. തലേന്ന് വരെ യുഡിഎഫ് സ്ഥാനാർഥിത്വം പ്രതീക്ഷിച്ചയാൾ കിട്ടാതെയായപ്പോൾ മറുകണ്ടം ചാടി. പല ഘട്ടത്തിലും സ്വതന്ത്രർ ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ വയ്യാവേലിയായ സന്ദർഭങ്ങളും ഉണ്ട്. പി.വി. അൻവർ ഉദാഹരണമാണ്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ കെ.കെ രമയെ സന്ദർശിക്കാൻ വി.എസ് അച്യുതാനന്ദൻ പോയതാണ് പാർ‌ട്ടിയുടെ പരാജയത്തിലേക്കെത്തിയത് എന്നതടക്കമുള്ള വിമർശനവും പുസ്തകത്തിലുണ്ട്.

ചൊവ്വാഴ്ച രാത്രി തന്നെ ഡിസി ബുക്സ് അവരുടെ പേജിൽ ഇ.പിയുടെ ആത്മകഥ വരുന്ന കാര്യം പുസ്തകത്തിന്‍റെ മുഖചിത്രം ചേർത്ത് പരസ്യപ്പെടുത്തിയിരുന്നു ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. എന്നാൽ, കഥാഭാഗം കത്തിപ്പടർന്നതിന് പിന്നാലെ ഇതു മുഴുവൻ നിഷേധിച്ച് ഇ.പി. ജയരാജൻ രംഗത്തെത്തി. നിയമ നടപടി എടുക്കുമെന്നും പ്രതികരിച്ചു. പൊലീസ് മേധാവിക്ക് പരാതിയും നൽകി.

ആത്മകഥാകാരൻ തന്നെ പ്രസാധകരെ തള്ളിയതോടെ വിവാദം പുതിയ വഴിത്തിരിവിലേക്ക് കടന്നു. പിന്നാലെ ഡിസി ബുക്സിന്‍റെ വിശദീകരണം എത്തി. സാങ്കേതിക കാരണങ്ങളാൽ പ്രകാശനം മാറ്റിവച്ചു. ഉള്ളടക്കം പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുമെന്നു ഡിസി ബുക്സ് പറഞ്ഞു. ഇപി ഈ പുസ്തകത്തെ പൂർണമായും തള്ളുമ്പോഴും മാധ്യമങ്ങളിൽ വന്ന ആത്മകഥാ ഭാഗം ഡിസി ബുക്സ് നിഷേധിച്ചിട്ടില്ല എന്നത് ഇപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.