ശോഭാ സുരേന്ദ്രനെതിരെ ഇ.പി. ജയരാജൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
EP Jayarajan files defamation case against Sobha Surendran
ശോഭാസുരേന്ദ്രനെതിരെ ഇ.പി. ജയരാജൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു
Updated on

കണ്ണൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്‍. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഹർജി ശനിയാഴ്‌ചത്തേക്ക്‌ മാറ്റി. ഇ.പി. ജയരാജന്‌ വേണ്ടി അഡ്വ. എം. രാജഗോപാലൻ നായർ, അഡ്വ. പി.യു. ശൈലജൻ എന്നിവർ ഹാജരായി.

ബിജെപിയിൽ ചേരാൻ ദല്ലാൾ നന്ദകുമാറിനൊപ്പം മൂന്ന്‌ തവണ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഡൽഹിയിലെ ഹോട്ടലിൽ വച്ച്‌ കൂടിക്കാഴ്‌ച നടത്തിയെന്നതുമുൾപ്പെടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങൾ അപകീർത്തിയുണ്ടാക്കി. ഏപ്രിൽ 26ന്‌ മാധ്യമങ്ങളിൽ നൽകിയ പ്രസ്‌താവനയിലൂടെയും 28ന്‌ രണ്ട്‌ പത്രങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിലൂടെയും മനഃപൂർവം അപകീർത്തിപ്പെടുത്തിയെന്ന്‌ ഹർജിയിൽ പറയുന്നു.

വ്യാജ ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവിൽ-ക്രിമിനൽ നിയമനടപടികൾക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്ക് ഇപി വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.