ഡിസി ബുക്സിനെതിരായ ഇപിയുടെ പരാതി എഡിജിപിക്ക് കൈമാറി; അന്വേഷണത്തിന് നിർദേശം

തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയവ ചൂണ്ടിക്കാട്ടി ഇ-മെയിലിലൂടെയാണ് ഇ.പി. ജയരാജൻ ബുധനാഴ്ച ഡിജിപിക്ക് പരാതി നൽകിയത്
ep jayarajan files complaint autobiography controversy
ഡിസി ബുക്സിനെതിരായ ഇപിയുടെ പരാതി എഡിജിപിക്ക് കൈമാറി; അന്വേഷണത്തിന് ഉത്തരവ്
Updated on

തിരുവനന്തപുരം: സിപിഎമ്മിനേയും ഇപിയേയും പ്രതിരോധത്തിലാക്കിയ ആത്മകഥാ വിവാദത്തിൽ ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ഡിജിപിക്ക് നൽകിയ പരാതി ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് കൈമാറി.

തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയവ ചൂണ്ടിക്കാട്ടി ഇ-മെയിലിലൂടെയാണ് ഇ.പി. ജയരാജൻ ബുധനാഴ്ച ഡിജിപിക്ക് പരാതി നൽകിയത്. വിവാദത്തിനു പിന്നാലെ തന്നെ ഡിസി ബുക്സിന് ഇപി വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ആത്മകഥ ആര്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്‍റെ കക്ഷിയെ തേജോവധംചെയ്യാനും ഉദ്ദേശിച്ചാണ് ഡിസി ബുക്സ് വിവരങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് നോട്ടീസിൽ പറയുന്നു. പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിൻവലിച്ച് ഡിസി ബുക്സ് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

Trending

No stories found.

Latest News

No stories found.