അരമന പിടിച്ചെടുക്കല്‍ സമരം ചൊവ്വാഴ്ച മുതല്‍

നൂറുകണക്കിന് വിശ്വാസികള്‍ അരമന പരിസരത്ത് സംഘടിക്കും. തുടര്‍ന്ന് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതുവരെ അല്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റും കൂരിയ അംഗങ്ങളും രാജിവെക്കുന്നതുവരെ സമരം തുടരും
Symbolic image
Symbolic imageImage by Freepik
Updated on

കൊച്ചി: ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതും കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതും സംബന്ധിച്ച കാര്യങ്ങളില്‍ അപ്പസ്തോലിക്ക അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരും കൂരിയയും ചേര്‍ന്ന് നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിക്ഷേധിച്ച് ചൊവ്വാഴ്ച മുതല്‍ വിശ്വാസികള്‍ അരമന പിടിച്ചെടുക്കല്‍ സമരം ആരംഭിക്കുമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി.

സിനഡ് തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അതിരൂപതയിലെ വിവിധ സംഘടനകളിലെ നൂറുകണക്കിന് വിശ്വാസികള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ അരമന പരിസരത്ത് സംഘടിക്കും. തുടര്‍ന്ന് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതുവരെ അല്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റും കൂരിയ അംഗങ്ങളും രാജിവെക്കുന്നതുവരെ സമരം തുടരും.

എറണാകുളം പോലീസിന്‍റെ സാന്നിധ്യത്തില്‍ മാര്‍ ബോസ്കോ പുത്തൂര്‍, ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. മാത്യു കല്ലുങ്കല്‍, ഫാ. പോള്‍ മാടശ്ശേരി എന്നിവരടങ്ങിയ അതിരൂപത ഭരണകൂടം നല്‍കിയ ഉറപ്പാണ് ഇതുവരെയും പാലിക്കാതിരിക്കുന്നത്.

മേലധികാരികളുടെ നിഷ്ക്രിയത്വംമൂലം വൈദീകര്‍ തുടരുന്ന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അറുതി വരുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം 19ന് അരമനയില്‍ എത്തിയ അല്‍മായര്‍ സമര്‍പ്പിച്ച എട്ട് ആവശ്യങ്ങള്‍ക്കാണ് മാര്‍ച്ച് 5 നകം തീരുമാനം ഉണ്ടാക്കാമെന്ന് ഇവര്‍ പോലീസ് സാന്നിധ്യത്തില്‍ സമ്മതിച്ചിരുന്നതാണെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തി, ജിമ്മി പത്തിരിക്കല്‍, വിത്സന്‍ വടക്കുഞ്ചേരി, ജോണി തോട്ടക്കര,ജോസ് പാറേക്കാട്ടില്‍, ജോസ് മാളിയേക്കല്‍, ബിനോയ് തൃപ്പൂണിത്തറ, കുര്യാക്കോസ് പഴയമഠം എന്നിവര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.