തീര്‍ഥടകര്‍ക്ക് കുറവില്ല; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി എക്‌സ്പ്രസ് സര്‍വീസ് നീട്ടി

കൊല്ലം-പുനലൂര്‍ ചെങ്കോട്ട വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്
തീര്‍ഥടകര്‍ക്ക് കുറവില്ല; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി എക്‌സ്പ്രസ് സര്‍വീസ് നീട്ടി
Updated on

പുനലൂർ: എറണാകുളം-വേളാങ്കണ്ണി പ്രത്യേക പ്രതിവാര എക്‌സ്പ്രസ് തീവണ്ടിയുടെ സര്‍വീസ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടി റെയില്‍വേ.

എറണാകുളത്തുനിന്ന് ജൂലൈ 8, 15, 22, 29 ഓഗസ്റ്റ് അഞ്ച് തീയതികളില്‍ ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന തീവണ്ടി (06035) പിറ്റേന്ന് രാവിലെ 5.40-ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയില്‍ നിന്ന് ജൂലൈ 9, 16, 23, 30, ഓഗസ്റ്റ് 6 എന്നീ തീയതികളില്‍ വൈകിട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി (06036) പിറ്റേന്ന് രാവിലെ 11.40-ന് എറണാകുളത്ത് എത്തും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

കൊല്ലം-പുനലൂര്‍-ചെങ്കോട്ട വഴിയാണ് സര്‍വീസ്. എറണാകുളത്തുനിന്നു സര്‍വീസ് ആരംഭിക്കുന്ന ട്രെയിന് കോട്ടയം,ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, കടയനെല്ലൂര്‍, രാജപാളയം, ശിവകാശി, വിദുരനഗര്‍, തഞ്ചാവൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകള്‍ ഉണ്ടാവും.

Trending

No stories found.

Latest News

No stories found.