പ്രശ്നത്തിനു സാധ്യത; എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക ക്രിസ്മസിന് തുറക്കില്ല

ഏകീകൃത കുർബാന അർപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകും വരെ പള്ളി അടച്ചിടുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക
എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക
Updated on

കൊച്ചി: ക്രമസമാധാന പ്രശ്നം മുൻ നിർത്തി ക്രിസ്മസ് ദിനത്തിലും എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി അടച്ചിടും. ഏകീകൃത കുർബാന അർപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകും വരെ പള്ളി അടച്ചിടുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. മാർപാപ്പയുടെ പ്രതിനിധിയുമായി നടത്തിയ ചർച്ചയിൽ സമവായത്തിലെത്തിയെങ്കിലും ഈ ക്രിസ്മസിന് ബസിലിക്കയും അതിനോട് അനുബന്ധിച്ചുള്ള പള്ളികളും അടച്ചിടാനാണ് തീരുമാനം.

എറണാകുളം അങ്കമാലി അതിരൂപതയിൽ 25 മുതൽ സിനഡ് കുർബാന അർപ്പിക്കണമെന്ന് വത്തിക്കാൻ പ്രതിനിധി കത്തു നൽകിയിരുന്നു. അതു പ്രകാരം ഡിസംബർ 24 ന് ബസിലിക്ക തുറന്ന് സിനഡ് കുർബാന അർപ്പിക്കാമെന്ന് തീരുമാനമായിരുന്നു. എന്നാൽ അതിരൂപതയ്ക്കു കീഴിലെ മറ്റു പള്ളികൾ ക്രിസ്മസിന് ഒരു തവണ സിനഡ് കുർബാന എന്ന നിർദേശമാണ് മുന്നോട്ടു വച്ചത്.

മലയാറ്റൂർ തീർഥാടന കേന്ദ്രത്തിൽ പുറമേ നിന്നുമെത്തുന്നവർക്ക് ഇഷ്ടമുള്ള പ്രകാരം കുർബാന അർപ്പിക്കാമെന്നും ധാരണയായിരുന്നു.

Trending

No stories found.

Latest News

No stories found.