കൊല്ലം: സോളാർ കേസിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ രൂക്ഷ വിമർസനവുമായി കേരള കോണ്ഡഗ്രസ് (ബി) നേതാവ് ഗണേഷ് കതുമാർ രംഗത്ത്. സിബിഐ റിപ്പോർട്ടിൽ താൻ ഗൂഢാലോചന നടത്തിയതായി പറയുന്നില്ലെന്നും തനിക്കെതിരേ തോന്ന്യവാസം പറയുന്നവരോട് ഇടതുപക്ഷം മറുപടി പറയുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ആർ. ബാലകൃഷ്ണ പിള്ള കേസിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അതു യുഡിഎഫിലെ ചില പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടിട്ടാണെന്നു നേതാക്കൾ മനസിലാക്കണമെന്നും എന്നിട്ട് വേണം തനിക്കെതിരേ ആരോപിക്കാനെന്നും അദ്ദേഹം പറഞ്ഞു. 7 പേജുള്ള സിബിഐ റിപ്പോർട്ട് കോടതിയിൽനിന്നു വാങ്ങിയിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിയോ ഞാനോ ഗൂഢാലോചന നടത്തിയെന്നും പറയുന്നില്ല. ഗൂഢാലോചന നടത്തിയല്ല, നേരായ വഴിയിലൂടെയാണു രാഷ്ട്രീയത്തിൽ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോരളാ കോൺഗ്രസ് (ബി) ഒരു സാധാരണ പാർട്ടിയല്ലെന്നും ഇന്ന് പാർട്ടി വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലം കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ സമ്മേളനത്തിലാണു ഗണേഷ് കുമാറിന്‍റെ പ്രതികരണം.