എസൻസ് ഗ്ലോബൽ വാർഷിക പരിപാടി ലിറ്റ്മസ് ഒക്ടോബർ 12ന് കോഴിക്കോട്

സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകുന്ന പരിപാടിയിൽ 33 പ്രഭാഷകർ പങ്കെടുക്കും.
essense global programme litmus on october 12th at calicut
എസൻസ് ഗ്ലോബൽ വാർഷിക പരിപാടി ലിറ്റ്മസ് ഒക്ടോബർ 12ന് കോഴിക്കോട്
Updated on

കോഴിക്കോട്: ശാസ്ത്ര സ്വതന്ത്രചിന്ത സംഘടനയായ എസൻസ് ​ഗ്ലോബലിന്‍റെ വാർഷിക പരിപാടി ലിറ്റ്മസ് ഇത്തവണ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ ഒക്ടോബർ 12ന് നടക്കും. സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകുന്ന പരിപാടിയിൽ 33 പ്രഭാഷകർ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസിലെ പ്രധാന പരിപാടികളിൽ ഒന്നാണ് രാഷ്ട്രീയ പ്രവർത്തകനായ സന്ദീപ് വാര്യർ, ഇടതുപക്ഷ സൈദ്ധാന്തികനായ ഡോക്ടർ ആസാദ്, സ്വതന്ത്ര ചിന്തകനായ ആരിഫ് ഹുസൈൻ, ഇസ്ലാമിക പ്രഭാഷകനായ നാസർ ഫൈസി കൂടത്തായി, സ്വതന്ത്ര ചിന്തകയായ മനുജ മൈത്രി എന്നിവർ പങ്കെടുക്കുന്ന മതേതരത്വം ഇന്ത്യയിൽ തകർച്ചയിലേക്കോ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച. പതിനായിരം നാസ്തികർ പങ്കെടുക്കുന്ന ലിറ്റ്മസ് ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ആണ്. 2018ൽ ആരംഭിച്ച ലിറ്റ്മസിന്റെ അഞ്ചാമത്തെ എഡിഷൻ ആണ് കോഴിക്കോട് നടക്കുക. വ്യക്തികൾ ആഘോഷിക്കപ്പെടണം എന്ന് അടിസ്ഥാനത്തിൽ 'സെലിബ്രേറ്റ് യു' എന്ന ടാഗ് ലൈനിൽ വരുന്ന പരിപാടിയുടെ ഓൺലൈൻ രജിസ്ട്രേഷൻ എസൻസ് ഗ്ലോബലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ( www.essenseglobal.com) വഴിയോ ബുക്ക് മൈ ഷോ വഴിയോ ചെയ്യാവുന്നതാണ്.

സ്വതന്ത്ര ചിന്തകനും അമേരിക്കൻ മലയാളിയുമായ ജെയിംസ് കുരീക്കാട്ടിലിന്റെ പെട്ടി നിറയ്ക്കണ പുണ്യാള എന്ന പ്രസന്റേഷനോടുകൂടിയാണ് ലിറ്റ്മസ് ആരംഭിക്കുന്നത്. ദൈവവും കോസ്മോളജിയും ചർച്ചയാകുന്ന ഒറിജിൻ എന്ന പരിപാടിയും, തുടർന്ന് ശാസ്ത്രജ്ഞനായ കാന എം സുരേശന്‍റെ ഫുൾ എ പ്ലസ് എന്ന പ്രസന്‍റഷനും നടക്കും. പരിപാടിയിലെ പ്രധാന സെഷനുകളിൽ ഒന്നായ സംവാദം യുക്തിസഹം ഏത്? സ്വതന്ത്ര ചിന്തയോ ഇസ്ലാമോ എന്ന വിഷയത്തിൽ സ്വതന്ത്ര ചിന്തകനായ രവിചന്ദ്രൻ സി, ഇസ്ലാമിക പ്രഭാഷകനായ ശുഐബുൽ ഹൈത്തമി എന്നിവർ പങ്കെടുക്കും. പി സുനിൽകുമാറാണ് മോഡറേറ്ററായി എത്തുന്നത്. തുടർന്ന് യാസിൻ ഒമർ, അഭിലാഷ് കൃഷ്ണൻ, ടോമി സെബാസ്റ്റ്യൻ, പ്രിൻസ്, എന്നിവർക്കൊപ്പം പ്രഭാഷകൻ ഹരീഷ് തങ്കം മോഡറേറ്റർ ആവുന്ന ബ്ലാസ്ഫെമി ടൈം എന്ന പരിപാടിയും ഉണ്ടാകും.

സാമ്പത്തിക വളർച്ച ഇന്ത്യയും കേരളവും എന്ന വിഷയത്തിൽ കെ ജെ ജേക്കബ്, മിഥുൻ വി.പി, പ്രവീൺ രവിയും പങ്കെടുക്കും. ഹിന്ദുത്വ ഫാസിസമോ? എന്ന വിഷയത്തിൽ ഹാരിസ് അറബിയും ശംഖു റ്റി ദാസും സംവാദത്തിന് എത്തും. പരിണാമം ചർച്ചയാകുന്ന ജീനോൺ എന്ന പരിപാടിയിൽ സ്വതന്ത്ര ചിന്തകനായ ചന്ദ്രശേഖർ രമേശ്, ഡോക്ടർ ദിലീപ് മമ്പള്ളി, ഡോക്ടർ പ്രവീൺ ഗോപിനാഥ് എന്നിവരുടെ ഒപ്പം ആനന്ദ് ടി ആർ മോഡറേറ്റർ ആവും. നുണ പരിശോധന എന്ന വിഷയത്തിൽ ഡോക്ടർ രാ​ഗേഷ് ആർ, കപട ചികിത്സയെ തുറന്നു കാണിക്കുന്ന ഓപ്പൺ ക്ലിനിക് എന്ന പരിപാടിയിൽ ഡോക്ടർ നന്ദകുമാർ, ഡോക്ടർ ഹരീഷ് കൃഷ്ണൻ, ഡോക്ടർ ഇജാസുദ്ദീൻ എന്നിവർക്കൊപ്പം അഞ്ജലി ആരവ് മോഡറേറ്റർ ആവും.

Trending

No stories found.

Latest News

No stories found.